Friday 19 April 2013


രാത്രി ആയിരുന്നു...നല്ല നിലാവുള്ള രാത്രി......ഞങ്ങള്‍ നടന്നു നീങ്ങി...പുതിയ വാടക വീടിലെക്കായിരുന്നു.....വഴിവിളക്കുകളെല്ലാം അണഞ്ഞു കിടന്നിരുന്നു....അമ്മ എന്തൊകെയോ കയ്യില്‍ എടുത്തിട്ടുണ്ട്...അച്ഛന്‍ മുമ്പേ നടന്നു....ചേട്ടനും ഞാനും..പിന്നാലെ...

അമ്മയുടെ വീട്ടില്‍ നിന്ന് ഞങ്ങള്‍ വൈകിയാണ് ഇറങ്ങിയത്‌...ആരും കാണാ തിരിക്കുമല്ലോ ഞങ്ങളെ...അഭിമാനക്ഷതം ഉണ്ടാകുമെന്ന് കരുതിയാകും....അമ്മാമ്മക്കും,മാമനും,അമ്മയുടെ അനുജത്തിക്കും ഞങ്ങള്‍ ഒരു അതികപറ്റ് ആയി തുടങ്ങി എന്ന് കുറെ നാളായി മനസിലാകിയിട്...എല്ലാം കേട്ടും സഹിച്ചും കുറെ നാളായി അമ്മയും ഞങ്ങളും കഷ്ട്ടപെടുന്നു.


പുതിയ വാടക വീട്ടില്‍ എത്തി.അടുത്തുള്ള കട അടക്കുവാന്‍ പോകുന്നുണ്ട്.അച്ഛന്‍ കഴിക്കാന്‍വാങ്ങി കൊണ്ട് വന്നു.കുറെ മുറികള്‍ ഉള്ള വീടായിരുന്നു അത്.രാത്രി എങ്ങനെയോ കടന്നുപോയി.രാവിലെ മുറികള്‍ എല്ലാം കയറി നോക്കി.തട്ടിന്‍ മുകളില്‍ മാറാല പിടിച്ചു കിടന്നിരുന്നു.അവിടെ നാഗവല്ലിയുടെ പ്രേതം ഉണ്ടാകുമെന്ന് ഞാന്‍ കരുതി.സ്കൂളില്‍ നിന്ന് ഉച്ചക്ക് നുണ പറഞ്ഞു വീടിലേക്ക്‌ പോന്നു.ഞങ്ങള്‍ വീണ്ടും തട്ടിന്‍ മുകളില്‍ കയറി.മരം കൊണ്ട് ഉണ്ടാക്കിയ ചവിട്ടു  പടികള്‍ നല്ല ഉറപ്പുണ്ടായിരുന്നു.മുറികളില്‍  എല്ലാം ചുറ്റി നടന്നു.


വീടിനു അടുത്ത് തന്നെയായിരുന്നു വീട്ടുടമയായ അമ്മൂമ്മയുടെ വീട്.ഒരു മകനും മറ്റൊരു മകന്റെ ഭാര്യയും മൂന്ന്  മക്കളും മാത്രമായിരുന്നു കൂടെ ഉള്ളത്. അമ്മൂമ്മ,റീന ചേച്ചി,റിജോ,സിജോ,ലിജോ,പിന്നെ വല്ല്യപച്ചന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ജോസ് ഏട്ടനും. റിജോ,സിജോ അവര്‍  പേരും ഏകദേശം ഞങ്ങളുടെ പ്രായം തന്നെ ആയിരുന്നു.ലിജോ അവരുടെ കുഞ്ഞനുജനായിരുന്നു.അവന്‍ നല്ല പിടിവാശിക്കാരന്‍ ആയിരുന്നു.പിന്നെ വല്ല്യപച്ചന്‍ വളര്‍ത്തിയിരുന്ന പശുക്കളും ആടുകളും ഉണ്ടായിരുന്നു.
         
           എനിക്കും ചേട്ടനും പുതിയ കൂടുകാരും അമ്മയ്ക്കും അച്ഛനും പുതിയ അയല്‍ക്കാരെയും കിട്ടി.അവരില്‍ ചിലര്‍ ഇവരൊക്കെ ആയിരുന്നു. വിജയേട്ടന്റെ മകനായ കണ്ണന്‍ എന്ന് വിളിക്കുന്ന സനല്‍,അവന്റെ ചേച്ചി സജിത ,ജെംസ്ചേട്ടന്‍,വിബിന്‍,ചിന്ജപ്പന്‍,ടിറ്റോ,ടിനോ,ജാക്ക്സണ്‍,ഫില്‍‌സ്,റിജോ,പ്രീജോ അങ്ങനെ ഒരു നീണ്ട നിര തന്നെ യുണ്ടായിരുന്നു.
ഞാനും ചേട്ടനും പരസ്പരം ഉണ്ണി എന്നാണ് വിളിക്കാറ് ചെറുപ്പം മുതലേ..അവിടുത്തെ പുതിയ കൂട്ടുകാര്‍ക് ഞങ്ങക്ക് ഉണ്ണികള്‍ ആയി.എല്ലാവരും ഞങ്ങളുടെ പുതിയ വാടക വീടിന്റെ തിണ്ണയില്‍ വന്നിരുന്നു കൂട്ടം കൂടി സംസാരികാറുണ്ട്.എല്ലാവര്കും മധുരം നല്‍കി അമ്മ അവരെ സ്വീകരിച്ചിരുന്നു.ഇതൊരു വീടിലും കിട്ടാത്ത സ്വാതന്ത്ര്യം അവിടെ പുതിയ കൂട്ടുകാര്‍ക് കിട്ടിയിരുന്നു.

പക്ഷെ വല്യപ്പച്ചന് കൂട്ടുകാര്‍ വരുന്നത് ഇഷ്ടമല്ലായിരുന്നു.വഴിയിലെ വളവില്‍ തന്നെയായിരുന്നു ഞങ്ങളുടെ വീട്.അതിനാല്‍ വല്യപ്പച്ചന്‍ ആടിനെ മേച്ചുവരുന്നത് ഞങ്ങള്ക് കാണാന്‍ കഴിയും.അനുസരിക്കാത്ത ആടുകലെയെല്ലാം ഉറക്കെ ചീത്ത വിളിച്ചിട്ടാണ് വരുന്നത്.അപ്പോള്‍ ഞങ്ങള്‍ കൂടുകാരെയെല്ലാം ഞങ്ങള്‍ ഇറയത് ഒളിപിക്കുമായിരുന്നു.ആരെയെങ്കിലും കണ്ടാല്‍ അവരെ ചീത്ത പറയുക വല്ല്യപച്ചനു  പതിവായിരുന്നു.എനിക്ക് അറിയില്ല എന്തിനാണ് അവരെ വല്യപ്പച്ചന്‍ ചീത്ത പറയുന്നത് എന്ന്.പക്ഷെ എന്നെയും ചേട്ടനെയും വലിയ കാര്യമായിരുന്നു വല്ല്യപച്ചന്.ഇളയ 
സഹോദര പുത്രന്മാരോടും വല്ല്യപച്ചന്‍ ഇഷ്ടമല്ലായിരുന്നു.


പഴയ ഓടിട്ട ഇരുനില വീട്ടില്‍ ആയിരുന്നു വല്ല്യപ്പച്ചനും അമ്മൂമ്മയും അനിയന്റെ ഭാര്യയും മക്കളും താമസിച്ചിരുന്നത്.വിശാലമായ മുറ്റവും ,വരാന്തയും , കുറെ മുറികളും ഉണ്ടായിരുന്നു.വലിയ ഒരു കിണറും ഉണ്ടായിരുന്നു.ആ വലിയ പറമ്പ് നിറയെ വാഴയും,തെങ്ങും,പ്ലാവും,മാവും,ജാതി മരങ്ങളും,ചേന,ചെമ്പ്,കാച്ചില്‍ വേണ്ട  എല്ലാം ഉണ്ടായിരുന്നു.വൈകും നേരങ്ങളില്‍ അമ്മയും ഞാനും ഉണ്ണിയും വെറുതെ നടക്കാറുണ്ട്.അവിടുത്തെ തലയില്ലാത്ത തെങ്ങിന്‍ പൊത്തില്‍  തത്തകള്‍ താമസിച്ചിരുന്നു.അവ കൂട്ടം കൂടിയിരിക്കുന്നതും പറന്നു പൊങ്ങുന്നതും ഞാന്‍ താഴെ നിന്ന് കൊതിയോടെ നോക്കാറുണ്ട്.
                   ഒരിക്കല്‍ ഒരു തത്ത കുഞ്ഞിനെ താഴെ വീണു കിട്ടി.അതിനു കാക്കകളുടെഉപദ്രവം ഏറ്റതിനാല്‍ വയ്യാതെ ആയി.ഞാന്‍ വേഗം തന്നെ ഒരു തോര്‍ത്ത്‌ മുണ്ട് കൊണ്ട് വന്നു മൂടി അതിനെ പിടിച്ചു.നല്ല കൊത്തും കിട്ടി.പിന്നെ അമ്മ അതിനെ പിടിച്ചു മൂടി വച്ച്.മഞ്ഞള്‍ എല്ലാം പുരട്ടി നോക്കി.പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അത് ചത്ത്‌ പോയി.എനിക്ക് നല്ല വിഷമം തോന്നി.വീട്ടില്‍ ധാരാളം കോഴികളെയും,താറാവുകള്‍,മുയലുകള്‍,അലങ്കാര മത്സ്യങ്ങള്‍ ലവ് ബേര്‍ഡ്സ്,നായകള്‍ എന്നിവയും അമ്മ വളര്‍ത്തിയിരുന്നു.അമ്മ അവയെ എല്ലാം നന്നായി പരിപാലിച്ചു പോന്നു.അമ്മക്ക് അന്ന് നല്ല ഉത്സാഹം ആയിരുന്നു മുട്ടയും,കോഴിയും,മുയലും എല്ലാംഅമ്മ നല്ല വില വാങ്ങി കൊടുത്തിരുന്നു.അതെല്ലാം  കൊടുത്തു  കിട്ടിയ പൈസ കൊണ്ട് അമ്മ വീടിലെ കാര്യങ്ങള്‍ നടത്തിയിരുന്നു.


അച്ഛന് ഡ്രൈവിംഗ് ആയിരുന്നു ജോലി.പക്ഷെ അതുകൊണ്ടൊന്നും ഒരു കുടുംബത്തിലെ ചിലവ് നടത്താന്‍ സാധികില്ലായിരുന്നു.വീട് വാടക പോലും കൊടുക്കാന്‍ അച്ഛന്‍ കുറെ കഷ്ട്ടപെട്ടിരുന്നു.അച്ഛന്‍ രാവിലെ പോയി വൈകിട്ട് വരുമ്പോള്‍ മധുര പലഹാരങ്ങള്‍ കൊണ്ടുവരാറുണ്ട്.ഇടക്ക് വെറും കയ്യോടെയും വരാറുണ്ട്.അച്ഛന്റെ കയ്യില്‍ പൈസ ഒന്നും ഇല്ലാതെ വരുമ്പോള്‍ വീട്ടില്‍ വഴക്ക് കൂടാറുണ്ട് അമ്മ.അമ്മയുടെ പല ആവശ്യങ്ങളും അച്ഛന് സാധിച്ചു കൊടുക്കാന്‍ കഴിയാരില്ലയിരുന്നു.എന്നിരുന്നാലും ഞങ്ങളുടെ പഠിപ്പിന്റെ കാര്യത്തില്‍ ഒരു വീഴ്ചയും വന്നിട്ടില്ല.എങ്ങനെയെങ്കിലും അച്ഛന്‍ അതിനുള്ള പണം കണ്ടെത്തിയിരുന്നു.


കൂടല്‍മാണിക്യം ക്ഷേത്രം ഉല്‍ത്സവത്തിനു അച്ഛന്‍ ഞങ്ങളെ കൊണ്ട് പോകാറുണ്ട് എല്ലാ വര്‍ഷവും.പലതരം പാവകളും ബലൂണുകളും,തോക്കുകളും ,കഥ പുസ്തകങ്ങളും ഒക്കെ അച്ഛന്‍ ഞങ്ങള്‍ക്ക് വാങ്ങി തരാറുണ്ട്.ചിലപ്പോള്‍ അച്ഛനെയും കാത്തു ഞങ്ങള്‍ രാത്രിയോളം ഉത്സവത്തിനു പോകാന്‍ തയ്യാറായി നില്‍ക്കാറുണ്ട്.പക്ഷെ അച്ഛന്‍ വൈകി വരാറുണ്ട്.അപ്പോള്‍ ഞങ്ങള്‍സങ്കടപെട്ടു നില്‍ക്കാറുണ്ട്.അച്ഛന്റെ കയ്യില്‍ പൈസയില്ലാതതാണ് കാരണം എന്ന് ഞങ്ങള്‍ മനസിലാകി തുടങ്ങിയിരുന്നു.


                ഒരു വട്ടം വിഷുവിനു അച്ഛന്‍ വെറും കയ്യോടെയാണ് വീട്ടിലേക്കു വന്നത്.പൂത്തിരിയും,കമ്പിത്തിരിയും,മത്താപ്പും ,പടക്കങ്ങളും കാത്തിരുന്ന എനിക്കും ചേട്ടനും സങ്കടം ഉള്ളില്‍ ഒതുക്കുവാനെ കഴിഞ്ഞുള്ളൂ.അടുത്ത വീട്ടില്‍ വിബിനും,അനിയന്‍ ചിന്ജപ്പന്‍ എന്ന് വിളിക്കാറുള്ള വിവേകും കൂടി പടക്കങ്ങളെല്ലാം പൊട്ടിക്കുന്നത് ഞങ്ങള്ക് ഉമ്മറത്ത്‌ തിണ്ണയില്‍ ഇരുന്നു കൊതിയോടെ,വിഷമത്തോടെ  നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.



ഒരു ദിവസം അച്ഛനെ ബന്ധത്തില്‍ പെട്ട ചിലര്‍ വന്നു ഞങ്ങളുടെ വീട്ടുസാധനങ്ങള്‍,ടി.വി ,അലമാര,കട്ടില്‍ തുടങ്ങിയ സാധന സാമഗ്രികള്‍ എല്ലാം അവര്‍ ഒരു ടെമ്പോയില് കയറ്റി കൊണ്ട് പോയി.പകല്‍ ആയതിനാല്‍ എല്ലാവരും കണ്ടു നില്‍കുന്നുണ്ടായിരുന്നു.ലജ്ജ കൊണ്ടും,അപമാനം കൊണ്ടും, ,സങ്കടം കൊണ്ടും ഞങ്ങളുടെ മുഖം ത്ഴ്നു.ആ ദിവസം അമ്മ കുറെ കരഞ്ഞു.അന്ന് രാത്രി ഞങ്ങള്‍ എല്ലാവരും താഴെ തറയില്‍ കിടന്നാണ് ഉറങ്ങിയത്.അച്ഛന്‍ കടം വാങ്ങിയ പണം തിരികെ കിട്ടാതെ വന്നപ്പോള്‍ അവര്‍ വന്നു സാധനങ്ങള്‍ കയറ്റി കൊണ്ട് പോയതാണെന്ന് മനസിലാക്കി.അച്ഛന്‍ അങ്ങനെയൊരു കടം വാങ്ങിയതോന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. 

ഞങ്ങളുടെ വീടിനു മുമ്പില്‍  ബോഗന്‍ വില്ല പുഷ്പങ്ങള്‍ പൂത്തുനിന്നിരുന്നു.പിന്നെ ഒരു വലിയ കൂവള മരവും ഉണ്ടായിരുന്നു.സന്ധ്യയാകുമ്പോള്‍ ചിലര്‍ വന്നു അതില്‍ നിന്ന് കൂവള ഇലകള്‍ പൊട്ടിക്കുന്നത് കാണാമായിരുന്നു.ശിവന് കൂവളത്തിന്റെ  മാലകെട്ടാന്‍അത്രേ.ഓണക്കാലം ആകുമ്പോള്‍ ഞങ്ങള്‍ നേരത്തെ എഴുനേറ്റു പൂക്കളം ഒരുക്കുമായിരുന്നു.ചാണകം മെഴുകി അതില്‍ തുംബപൂക്കളും,ചുട്ടു വട്ടതുനിന്നും കിട്ടിയ പൂക്കള്‍ കൊണ്ടും തീര്‍ക്കുമായിരുന്നു. 


ഞങ്ങള്‍ കൂട്ടുകാരും കൂടെ സിനിമ കാണാന്‍ ശൈലജയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു.ശൈലജയുടെ അച്ഛന്‍ ഗള്‍ഫില്‍ നിന്നും വി സി.ആര്‍ കൊണ്ട് വന്നിരുന്നു.അപ്പോള്‍ കാസറ്റ് ഇടുമ്പോള്‍ ശൈലജ ഞങ്ങളെ എല്ലാം വന്നു വിളിക്കാറുണ്ട്.സിനിമ കാണാനുള്ള കൊതിയില്‍ ഞങ്ങള്‍ റോഡിലൂടെ ഓടി ശൈലജയുടെ വീട്ടില്‍ പോകാറുണ്ട്.ഞാന്‍ കയ്യില്‍ ഒരു തോര്‍ത്തും കരുതാറുണ്ട്‌.എന്റ കാല്‍ നന്നായി വിയര്‍ക്കുമ്പോള്‍ തറയില്‍ വിയര്‍പ്പു ആവാതിരിക്കാന്‍ ഞാന്‍ തോര്‍ത്തില്‍ കയറി ഇരുന്നാണ് ടി വി കാണാറുള്ളത്‌.

ശൈലജ നല്ല ഉയരത്തില്‍,മെലിഞ്ഞ പ്രകൃത്ക്കാരി ആയിരുന്നു.ശൈലജയുടെ തട്ടം മുടിയില്‍ നിന്ന് ഊര്‍ന്നു വീഴുമ്പോള്‍ അവളുടെ ഉപ്പ ശകാരിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.അപ്പോള്‍ തന്നെ വേഗം ശൈലജ തട്ടം കൊണ്ട് തല മറക്കാറുണ്ട്.ഒപ്പം അവളുടെ ഉമ്മയോട് പരിഭവം പറയുന്നതും കേട്ടിട്ടുണ്ട്..എന്തിനാണ് ഉപ്പ അവളെ ശകാരിക്കുന്നത് എന്ന് അന്ന് ഞങ്ങള്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു.

ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയായിരുന്നു ബാലന്‍ ചേട്ടന്റെ കട.കണ്ണന്റെ വലിയച്ചന്‍ ആണ്.അതായത് വിജയന്‍ ചേട്ടന്റെ ചേട്ടന്‍.ഞങ്ങള്‍ ആ കടയില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങാറുള്ളത്.അവര്‍ വളരെ അതികം ഞങ്ങളെ സഹായിച്ചിട്ടുണ്ട്.അവരുടെ റേഷന്‍ കാര്‍ഡ്‌ കൊണ്ടാണ് ഞങ്ങള്‍ ഗോതമ്പും,അരി യും  എല്ലാം വാങ്ങിയിരുന്നത്.ബാലന്‍ ചേട്ടനും,വിജയന്‍ ചേട്ടനും കാണാന്‍ ഗൌരവ്പ്രകൃതി ആണെങ്കിലും ഞങ്ങളെ വല്ല്യ കാര്യമായിരുന്നു.

കണ്ണന്റെ ചേച്ചി സജിതയും അമ്മയും ഇടക്ക് ഞങ്ങളുടെ വീട്ടില്‍ വരാറുണ്ട്.സജിതയുടെ കയ്യില്‍ ഒരു പാവയുണ്ട്.അതിനെ അണിയിച്ചു ഒരുക്കുകയാണ് സജിതയുടെ വിനോദം.അത് കണ്ടു ഞാനും ഒരു പാവകുട്ടിയെ വാങ്ങി.തയ്യല്‍ മെഷിന്‍ ഉപയോഗിച്ച് ഞാന്‍ അതിനൊരു ഉടുപ്പ്  തൈപ്പിച്ചു.എന്റെ കയ്യിലുള്ളത് വിലകുറഞ്ഞ പാവകുട്ടി ആയിരുന്നു.


കഥാപുസ്തകം വായിക്കുകയനല്ലോ അന്നത്തെ എല്ലാ കുട്ടികളുടെയും പ്രധാന വിനോദം.കണ്ണന്റെ വീട്ടില്‍ ബാലരമ വരുത്തുന്നുണ്ട്.അപ്പോള്‍ അവര്‍ വായിച്ചതിനു ശേഷം ഞങ്ങള്‍ക്ക് കണ്ണന്‍ കൊണ്ട് തരാറുണ്ട്.ഇടക്ക് ഞങ്ങള്‍ പുറത്തുനിന്നു കഥാ പുസ്തകങ്ങള്‍ അച്ഛന്‍ വാങ്ങി തരും.ജന്കില്‍ ബുക്ക് കാര്‍ടൂണ്‍ കാണാന്‍ ഞങ്ങള്‍ ബുധനാഴ്ചാ വൈകിട്ട് കണ്ണന്റെ വീട്ടില്‍ പോകുമായിരുന്നു.അപ്പോള്‍ അത് കാണാന്‍ കൂട്ടുകാര്‍ എല്ലാവരും ഉണ്ടാക്കാറുണ്ട്.നല്ല രസം ആയിരുന്നു ആ ദിനങ്ങള്‍.ഞായറാഴ്ച വൈകീട്ട് ഞങ്ങള്‍ സിനിമയും കാര്‍ട്ടൂണ്‍ ടെന്‍വേര്‍ കണ്ടതിനു ശേഷം വീട്ടില്‍ എത്തുമ്പോള്‍ നാളെ സ്കൂളില്‍ പോകണമല്ലോ എന്നോര്‍ത്ത് സങ്കടപെടാരുണ്ടായിരുന്നു.


അമ്മൂമ്മയുടെ  വീടിന്റെ അതിര്‍ത്തി യിലായി ഒരു വലിയ മഞ്ചാടി മരം ഉണ്ടായിരുന്നു.അതില്‍ നിന്നും ചുമന്നു തുടുത്ത മഞ്ചാടി കുരുക്കള്‍ താഴേക്ക്‌ വീഴുമ്പോള്‍ എല്ലാം താഴെ നിന്ന് പെറുക്കി എടുക്കുവാന്‍ ഞങ്ങള്‍ മത്സരിക്കാരുണ്ട്.എത്രനേരം ഇരുന്നാലും എല്ലാം പെറുക്കിയെടുക്കാന്‍ ഒരിക്കലും സാധിക്കില്ല.എന്റെ കയ്യിലുള്ള ഒരു വലിയ പ്ലാസ്റ്റിക്‌ കുപ്പിയില്‍ ഞാന്‍ അത് ഭദ്രമായി എടുത്തു വച്ചിരുന്നു.അത് ഉപയോകിച്ച് ജെംസ് ചേട്ടന്റെ രോഷ്നി ചേച്ചി ചിരട്ടയില്‍ മഞ്ഞാടിക്കുരു ഒട്ടിച്ചു കൊണ്ട് ചില കൌതുക വസ്തുക്കള്‍ ഉണ്ടാകിയത് കണ്ടിട്ടുണ്ട്.ഞാനും അത് പോലെ ഒന്ന് ശ്രമിച്ചു നോക്കി പക്ഷെ നടന്നില്ല.അത് ഒട്ടിക്കുവാന്‍ നല്ല പശ വേണമെന്ന് എനിക്ക് അറിയില്ലായിരുന്നു.എന്റെ കയ്യില്‍ പേപ്പര്‍ പശ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ജെംസ് ചേട്ടന്‍ നന്നായി ചിത്രം വരക്കും.ജെംസ് ചേട്ടന്‍ വരച്ച ചിത്രങ്ങള്‍ ഞങ്ങളെ കാണിക്കാറുണ്ട്.ഒരു പുസ്തകത്തില്‍ കാര്‍ട്ടൂണ്‍ പോലെ വരച് ചില ചിത്രങ്ങള്‍ ഞങ്ങളെ കാണിച്ചു കൊതിപിക്കാറുണ്ട്.വാട്ടര്‍ കളര്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങളും ഞങ്ങള്‍ കണ്ടിട്ടുണ്ട്.അതെല്ലാം കാണുമ്പോള്‍ എനിക്കും നന്നായി വരക്കണമെന്ന് തോന്നാറുണ്ട്.പക്ഷെ കഴിയാറില്ല.ജെംസ് ചേട്ടന്റെ ഫ്രണ്ട് ആയ ദീപക് ചേട്ടന്‍ വളരെ നന്നായി വരക്കുമെന്നു ജെംസ് ചേട്ടന്‍ പറഞ്ഞിട്ടുണ്ട് ജെംസ് ചേട്ടന്‍ ലവ് ബേര്‍ഡ്സ് നെയും ,കുറെ അലങ്കാര മത്സ്യങ്ങളെയും വളര്‍ത്തുന്നുണ്ട്.ഞങ്ങള്‍ ഇടയ്ക്ക് ജെംസ് ചേട്ടന്റെ വീട്ടില്‍ ടി വി  കാണാന്‍ പോകാറുണ്ട്.അപ്പോള്‍ ഞങ്ങള്‍ക്ക് വീട്ടില്‍ തയ്യാരകിയ  മംഗോ ജ്യൂസ്‌ ഫ്രിഡ്ജില്‍  തണുത്ത വെള്ളവുമെല്ലാം  നിന്നും നല്‍കാറുണ്ട്.

         ജെംസ് ചേട്ടന്റെ അപ്പച്ചന്‍ വറുഗീസ് അങ്കിള്‍ ഞങ്ങള്‍ കളിക്കുമ്പോള്‍ ജെംസ് ചേട്ടനെ വന്നു ചീത്ത പറഞ്ഞു വിളിച്ചു കൊണ്ട് പോകാറുണ്ട്.ഞങ്ങള്‍ക്കും അന്ന് അപ്പച്ചനെ കാണുമ്പോള്‍ ചെറിയ പേടിയുണ്ടായിരുന്നു.ജെംസ് ഏട്ടന്‍ മടിച്ചു കൊണ്ട് വിഷമിച്ചു കൂടെ പോകുന്നത് ഒക്കെ നല്ല ഓര്‍മയുണ്ട്.


ജെംസ് ചേട്ടന്റെയും വല്ല്യപ്പച്ചന്റെയും വീടിന്റെ ഇടയിലുള്ള പറമ്പില്‍ നല്ല മാവിന്‍ തോപ്പ് ഉണ്ട്.പഴുത്ത നല്ല മാങ്ങകള്‍ കാറ്റ് അടിക്കുമ്പോള്‍ ശബ്ദത്തോടെ താഴെ വീഴുമ്പോള്‍ ഞങ്ങള്‍ മത്സരിച്ചു ഓടി പോയി എടുക്കാറുണ്ട്.നല്ല മധുരം ഉള്ള മാമ്പഴം ഞങ്ങള്‍ക്ക് കിട്ടിയിരുന്നു.

അവിടെ അപ്പോള്‍ ടി വി കാണാന്‍ ചിന്ജപ്പനും ,പ്രസന്ന ചേച്ചിയും വരാറുണ്ട്.ചിന്ജപ്പന്‍ അപ്പൊ ചോറ് വേണമെന്ന് വാശിപിടിച്ചു കരയാരുന്നതായി നല്ല ഓര്‍മയുണ്ട്.അപ്പോള്‍ ജെംസ് ചേട്ടന്റെ അമ്മച്ചി ഇറച്ചിയും,ചോറും നല്കിയതും.


എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയ ഫില്‍‌സ് ന്റെ വീടിലും ഞങ്ങള്‍ പോയിട്ടുണ്ട്.ഒരുപാട് വിശാലമായ പറമ്പും,തെങ്ങുകളും,വാഴകലുമെല്ലമ് ഉള്ള ഫില്‍‌സ് ന്റെ  കുറെ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നുണ്ട്.അവന്റെ ഫില്ലി ചേട്ടനും.ഞങ്ങള്‍ ഫില്സ്ന്റെ കയ്യില്‍ നിന്ന് മീനുകളും പിന്നെ അഫ്രികാന്‍ പായലും വാങ്ങാറുണ്ട്.ഫില്ലി ചേട്ടന്‍ വലിയ ടാങ്കിലാണ് മീന്‍ വളര്‍ത്തുന്നത്.ഞങ്ങള്‍ അവിടെപോയി അതെല്ലാം കൊതിയോടെ നോക്കി നില്‍ക്കാറുണ്ട്.ഫില്ലി ചേട്ടനും നന്നായി ചിത്രം വരക്കും.ഞങ്ങളുടെ വീട്ടില്‍ പാല് കൊണ്ട് വന്നിരുന്നത് ഫില്ലി ചേട്ടനോ,ഫില്സോ ആണ്.എനിക്ക് ജീസസ് ന്റെ ചിത്രം വരച്ചു തന്നു ഫില്ലി ചേട്ടനായിരുന്നു .
ഫില്സ്ന്റെ ചേച്ചിയുടെ കല്യാണത്തിനാണ് ഞങ്ങള്‍ ബിരിയാണി കഴിച്ചത് നല്ല ഓര്‍മയുണ്ട്.ഞാനും ഉണ്ണിയും തലേന്ന് ഫില്സ്ന്റെ വീട്ടില്‍ പോയി.ഫില്സ്ന്റെ അമ്മച്ചി ഞങ്ങളെ സ്വീകരിച്ചു.ചായയും,പലഹാരവും നല്‍കി.ഞങ്ങള്‍ അമ്മ തന്നയച്ച ഒരു ഗിഫ്റ്റ് കൊടുത്തു.

ഞങ്ങള്‍ താമസിച്ച സ്ഥലത്ത് ക്രിസ്തു മതക്കാരായിരുന്നു കൂടുതലും.ഒരിക്കല്‍ അമ്മക്ക് കഴുത്തില്‍ മുഴ വന്നു.അവിടെയുള്ളവര്‍ അമ്മയോടെ ധ്യാനം കൂടാന്‍ പറഞ്ഞു.അമ്മ പള്ളിയില്‍ പോയി ധ്യാനം കൂടിയപ്പോള്‍ അമ്മക്ക് രോഗശാന്തി കിട്ടിയത് എനിക്ക് ഓര്‍മയുണ്ട്.അതിനു ശേഷം അമ്മ  തുടര്‍ച്ചയായി പള്ളിയില്‍ പോകാന്‍ തുടങ്ങി.അങ്ങനെ അവിടുത്തെ ചേച്ചിമാരുടെയും അമ്മൂമ്മ മാരുടെയും കൂട്ട് അമ്മക്ക് കിട്ടി.
അതിനുശേഷം അമ്മ ഞങ്ങളെ എല്ലാ ഞായറാഴ്ചയും അതിരാവിലെ വിളിച്ചുഎഴുന്നെല്പിച്ചു പള്ളിയിലീക് വിടുമായിരുന്നു.ഞങ്ങള്‍ ഉറക്കപിച്ചില്‍ ആയിരിക്കും.ചേട്ടന്‍ സൈക്കിള്‍ എടുത്ത് എന്നെയും കൊണ്ട് പോകും.നല്ല തണുപ്പായിരിക്കും അപ്പോള്‍.കുര്ബാനയെല്ലാം കഴിയാനായി ഞങ്ങള്‍ കാത്ത് നില്‍ക്കും.വേഗം തിരിച്ചു വീട്ടില്‍ വന്നു രംഗോളി കാണാന്‍ടി .വി യില്‍.അങ്ങനെ ഹിന്ദി പാട്ടുകളെല്ലാം പഠിക്കാന്‍ നോക്കും.
   
ഞാനും ചേട്ടനും  ഒരേ സ്കൂളില്‍ഒരേ ക്ലാസ്സില്‍ ഇരട്ടകള്‍ ആയിട്ടാണ് അറിയപെട്ടിരുന്നത്.ഉണ്ണി എന്നേക്കാള്‍ ഒരുവയസ്സ് മൂത്തതാണ്.ഞങ്ങളെ സ്കൂളില്‍ ഒരുമിച്ചാണ് ചേര്‍ത്തത്.അന്ന് ഞാന്‍ നല്ല വാശിപിടിച്ചത് കൊണ്ടാണ് എന്നെ സ്കൂളില്‍ ചേര്‍ത്തത് എന്ന് അമ്മ പറയാറുണ്ട്‌.ഞങ്ങള്‍ക്ക്രണ്ടു പേര്‍ക്കും ഒരേപോലെയുള്ള രണ്ടു വര്‍ണങ്ങളിലുള്ള വസ്ത്രങ്ങള്‍ അച്ഛന്‍വാങ്ങിച്ചു തരാറുണ്ട്.അതെല്ലാം ധരിച്ചുകൊണ്ട് ഞങ്ങള്‍ പോകുന്നത്  കാണുമ്പോള്‍ കൂട്ടുകാര്കും നാട്ടുകാര്കും ഞങ്ങള്‍ഇരട്ട കുട്ടികള്‍ ആയി..അച്ഛന്‍ ഇരട്ട കുട്ടികളുടെ അച്ഛനും....ഇപ്പോഴും ഞങ്ങളുടെപഴയ  മിക്ക സുഹൃത്തുക്കളും ഞങ്ങള്‍  ഇരട്ടകള്‍ ആണെന്നാണ് ധരിച്ചു വെച്ചിരിക്കുന്നത്എന്ന് ഞാന്‍ വിശ്വസിക്കുന്നു.


ഞാന്‍ ഉണ്ണി എന്ന് വിളിക്കാറുള്ള എന്റെ ചേട്ടനുമായി ഞാന്‍ തല്ലുകൂടുകപതിവായിരുന്നു.ഒരിക്കല്‍ ഞാന്‍ ഉയരത്തില്‍ നിന്ന് ചാടി കളിക്കുമ്പോള്‍  അവനെ തള്ളി താഴെയിട്ടു.അന്ന് അവന്‍ തലയടിച്ചാണ്വീണത്‌.തലയില്‍ നിന്ന് രക്തം ചാടി.ഞാന്‍ ഭയന്നുപോയി.അമ്മമ്മ  വന്നു മുറിവില്‍ രക്തം നിക്കാന്‍ കാപ്പിപൊടിഇട്ടത് ഓര്‍മയുണ്ട്.ആ മുരിപാടില്‍ മുടിയെല്ലാം വളരുന്നത്‌ നിന്ന് പോയി.തലയില്‍ മുറിവുമായിഅവനെ കാണുമ്പോള്‍ എനിക്ക് സങ്കടം വന്നിരുന്നു.എന്റെ വികൃതി കാരണം അല്ലെ അവനു അത്സംഭവിച്ചത് എന്നോര്‍ത്ത് ഞാന്‍ കുറെ വിഷമിച്ചിരുന്നു.ഉണ്ണി അത് ഇടക്ക് ഇടക്ക്പറയുമ്പോള്‍ മനസ്സില്‍ കുറ്റബോധം കൊണ്ട് ഉള്ളിലെ സങ്കടം ഇരട്ടിയാവാരുണ്ടായിരുന്നു. 


ഞങ്ങളും കൂട്ടുകാരും ചേര്ന്ന് കരോള്‍ നടത്തിയത് ഓര്മനയുണ്ട്.മമ്മയുടെ ചുമന്ന ഉടുപ്പും പിന്നെ തലയിണയും എടുത്തുകൊണ്ടാണ് ക്രിസ്മസ് അപ്പൂപ്പനെ തയ്യാറാക്കിയത്.ജെംസ് ഏട്ടന്‍ ആണ് ഞങ്ങള്‍ അപ്പൂപ്പനായി പ്ലാന്‍ ചെയ്തത്.അങ്ങനെ ഞങ്ങള്‍ ആ വര്ഷം കരോള്‍ നു പോയി.എല്ലാ മിക്ക കൂട്ടുകാരും ഉണ്ടായിരുന്നു ആ ടീമില്‍.മൂന്നു ദിവസ്സം പോയ ഞങ്ങള്ള്ക്ക്് ഇരുപതോ മുപ്പതോ രൂപ ഷെയര്‍ ആയി കിട്ടിയത് എന്ന് തോന്നുന്നു.ഞങ്ങള്‍ ആ കിട്ടിയ രൂപയ്ക്കു ബാലേട്ടന്റെ കടയില്‍ നിന്ന് അരീഷ്ട്ടം ഒഴിച്ച സോഡാ വാങ്ങി കുടിച്ചത് നല്ല ഓര്മ്യുണ്ട്.
പക്ഷെ അടുത്ത വര്ഷം ഞങ്ങള്‍ കരോള്‍ നു അവസാന നിമിഷത്തില്‍ ഞങ്ങളുടെ ഷെയര്‍ കുറഞ്ഞു പോയതിനാല്‍ ഞങ്ങള്‍ മറ്റൊരു ടീം ഉണ്ടാക്കി.ജാക്ക്സണ്‍ ആണ് അങ്ങനെയൊരു പ്ലാന്‍ പറഞ്ഞത്.ഷെയര്‍ കൂട്ടി തരില്ല എന്ന് ജെംസ് ഏട്ടന്‍ പറഞ്ഞു.ജെംസ് എട്ടന് വിഷമമായെന്നു മനസിലായി.ജെംസ് ഏട്ടന്‍ വേറെ ഒരു ടീം ഉണ്ടാക്കി.പ്രവീണും പ്രതീപും ഓക്കേ ആ ടീമില്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ ഓര്കുണന്നു.ഞങ്ങളുടെ കരോള്‍ ഗാനം ഒറിജിനല്‍ ഗാനത്തെ വെല്ലുന്ന രീതിയില്‍ ആയിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്.ടി നോ ആണ് അത് പിന്നീട് ചൂണ്ടി കാണിച്ചത്.ടിറ്റോയും ടി നോയും ഇംഗ്ലീഷ് മീഡിയം ആയതിനാല്‍ ഞങ്ങളുടെ തെറ്റ് വേഗം മനസിലാകിയിരുന്നു.ടിറ്റൊയാണ് ഞങ്ങളെ കരോള്‍ ഗാനം പടിപിച്ചത് എന്ന് ഓര്മിയുണ്ട്.ആ നാലുവരിയാണ് ആരോകെയോ മാറി പാടിയത്.





ദുഃഖ വെള്ളിക്കു മുന്പു ള്ള കുരിശിന്റെ വഴിക്ക് ഞങ്ങളും പോകാറുണ്ട് .ഞങ്ങളുടെ കൂട്ടുകാര്കൊപ്പം.വൈകീട്ട് ആശ ബിസ് കട്ട് കമ്പനി ക്ക് അരികിലുള്ള റോഡില്‍ നിന്നാണ് കുരിശിന്റെ വഴി തുടങ്ങാറ്.ഞങ്ങള്ക്ക്് മെഴുകുതിരിയെല്ലാം കയ്യില്‍ പിടിച്ചു വരി വരിയായി പോകുന്നത് നല്ല രസമായി തോന്നിയിരുന്നു.കയ്യില്‍ മെഴുകു ഉരുകി വീഴുന്നത് നല്ല ഗമ ആയി ഞങ്ങള്‍ കണ്ടിരുന്നു.ഓരോ സ്ഥലം എത്തുമ്പോഴും ഞങ്ങള്‍ പരസ്പരം സംസാരിച്ചു കൊണ്ട് പ്രസംഗി കുന്ന ആളുടെ അക്ഷരത്തെറ്റ് കണ്ടു പിടിച്ചു ചിരിക്കുമായിരുന്നു.ജാക്ക്സണ്‍ അതെല്ലാം കണ്ടെത്താന്‍ നല്ല മിടുക്കായിരുന്നു.അതും പറഞ്ഞു ഞങ്ങള്‍ ചിരിക്കുമായിരുന്നു.അവസാനം രാത്രി ഞങ്ങള്‍ കുരിശിന്റെ വഴി കഴിഞ്ഞു പള്ളിയില്‍ നിന്ന് തിരികെ ഇരിങ്ങാലക്കുട ചന്ത വഴി തിരികെ വീട്ടിലേക്കു വരുമ്പോള്‍ നല്ല ഇരുട്ടു പരന്നിട്ടുണ്ടാവും.അപ്പോള്‍ ഞങ്ങളുടെ കൂടെ ജെംസ് ഏട്ടനും,ജക്ക്സനും,റിജോ,പ്രീജോ തുടങ്ങിയവരും ഉണ്ടായിരുന്നു.അപ്പോള്‍ റോഡില്‍ എവിടെയെങ്കിലും എന്തെങ്കിലും നിഴല്‍ കണ്ടാല്‍ അവിടെ എവിടെയോ പ്രേതം ഉണ്ടാകും എന്ന് പറഞ്ഞു ജെംസ് ഏട്ടന്‍ ഞങ്ങളെ ഒറ്റയ്ക്ക് ആക്കി ഓടിപോയതും ..ഞങ്ങള്‍ പിറകെ ഓടിയതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ എന്റെ ഓര്മ യില്‍ തങ്ങി നില്കുന്നു.



                       പിന്നെ എന്റെ ഓര്മയില്‍ വരുന്നത് പുതു വര്ഷ ആഘോഷം ആണ്.അന്ന് എല്ലാവരും ഉണ്ടായിരുന്നു എന്നാണെന്റെ ഓര്മ..ഞങ്ങളുടെ വീടിന്റെ മുമ്പില്‍ ആയിരുന്നു ആഘോഷം.ആ വഴിയില്‍ ജോജോ ചേട്ടന്റെ വീടിന്റെ മതിലിനോട് ചേര്ന്ന് മരത്തിന്റെ ഒരു മാതൃക ഉണ്ടാകിയിരുന്നു ചെറിയ ചെറിയ സമ്മാനങ്ങള്‍ ഒരു മരത്തിന്റെ ചില്ലയില്‍ കെട്ടിത്തൂക്കി വച്ചിരിക്കും. .. അന്ന് നറുക്ക് എടുത്തു കിട്ടിയ കൂട്ടത്തില്‍ എനിക്കും ഒരു സമ്മാനം ലഭിച്ചു എന്തെങ്കിലും സമ്മാനം ഉറപ്പായിരിക്കും.എനിക്ക് കിട്ടിയത് ഉപ്പ് വിതറുന്ന ചെറിയ ഒരു പ്ലാസ്റ്റിക്‌ കുപ്പിയാണ്.എനിക്ക് അപ്പോള്‍ നല്ല സന്തോഷം തോന്നി.ജെംസ് ഏട്ടന്‍ ആയിരുന്നു ഈ പരിപാടി തയ്യാറാക്കിയത് എന്നാണ് എന്റെ ഓര്മ.ആര്ക്കോ് ഈര്ക്കി ലി സമ്മാനം ആയി കൊടുത്തു എന്നും എനിക്ക് നല്ല ഓര്മെയുണ്ട്.ചിലര്ക്ക് മിഠായി യും ...പിന്നീട് രാത്രി ആയപോള്‍ കോ ലം കത്തിച്ചു ഞങ്ങള്‍ ഹാപ്പി ന്യൂ ഇയര്‍ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതും പരസ്പരം ആശംസിച്ചതും.... .......................



സ്കൂളിലെ എന്റെ ആദ്യ ദിനം എനിക്ക് നല്ലഓര്‍മയുണ്ട്.അച്ഛനും അമ്മയും കൂടെയുണ്ട്.ചേട്ടന്‍ വളരെ ശാന്തനായി കാണപെട്ടൂ.അവന്‍അടങ്ങിയൊതുങ്ങി അനുസരണയോടെ ഇരുന്നു. അമ്മ ഞങ്ങളെ  ക്ലാസ്സില്‍ ഇരുത്തി പുറത്ത് മറഞ്ഞുനിന്നിരുന്നു .എനിക്ക് അമ്മ അടുത്തില്ലാതെ വന്നപ്പോള്‍ സങ്കടം വന്നു .ഞാന്‍വിതുമ്പി കൊണ്ടിരുന്നു.ടീച്ചര്‍ എന്നെ അനുനയിപിക്കാന്‍ നോക്കി.വാശിയുടെകാര്യത്തില്‍ ഞാന്‍ ഒന്നാമന്‍ ആയിരുന്നല്ലോ..എനിക്ക് അമ്മയോടായിരുന്നു എന്നുംസ്നേഹം കൂടുതല്‍.ഉച്ചക്ക് അന്ന് നേരത്തെ സ്കൂള്‍ കഴിഞ്ഞു.മണിയടിച്ചപ്പോള്‍ അമ്മയുംഅച്ഛനും വന്നു ഞങ്ങളെ കൊണ്ടുപോയി.അങ്ങനെ ആദ്യ സ്കൂള്‍ ദിനം കണ്ണീരില്‍ കലാശിച്ചു.

           എന്റെ ക്ലാസ്സ്‌ ടീച്ചര്‍ ലളിതടീച്ചര്‍ ആയിരുന്നു.ഞങ്ങളോട് പ്രത്യേക വാത്സല്ല്യം ആയിരുന്നു ടീച്ചര്‍ക്ക്.എന്നെയുംചേട്ടനെയും  മക്കളെപോലെ കണ്ടിരുന്നു.ഇടക്ക്ടീച്ചര്‍ ആയിരുന്നു ഞങ്ങളെ സ്കൂളില്‍ കൊണ്ടുപോയിരുന്നത്.


സ്കൂളിലേക്ക് പോകാനായി അച്ഛന്‍ ഞങ്ങള്ക്തുണി സഞ്ചി  വാങ്ങി തന്നിരുന്നു.അതില്‍വട്ട മുഖം ഉള്ള ഒരു പുഞ്ചിരിക്കുന്ന മുഖം പ്രിന്റ്‌ ചെയ്തിരുന്നു.പിന്നെ മഴയത്ഇടാന്‍ ആയി  വാട്ടര്‍ ഷൂ വാങ്ങിയിരുന്നു.പക്ഷെഅത് ഇട്ട് കൊണ്ട് നിലത്തു ചവിട്ടാന് ഞാന്‍ സമതിക്കില്ലായിരുന്നു.അതില്‍ മണ്ണ്പറ്റുന്നത് എനിക്ക് അസഹനീയമായിരുന്നു.ഷൂ വില്‍ മണ്ണ് പറ്റുമ്പോള്‍ ഞാന്‍ കരയുമായിരുന്നു.ഞാന്‍ അന്നും എന്നും വൃത്തിയുടെകാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരുന്നു.ഞാന്‍ എന്തോകെയായാലും മണ്ണില്‍ ചവിട്ടില്ലഎന്ന് വാശിപിടിച്ചു കൊണ്ടിരുന്നു.അമ്മക്ക് ദേഷ്യം വന്നു.പിന്നെ ഭീഷണി ആയി.പിന്നെവടി എടുത്തു.ഞാന്‍ കുറെ കരഞ്ഞു നോക്കി.മനസില്ലാ മനസോടെ വാട്ടര്‍ ഷൂ മണ്ണില്‍ ചവിട്ടി അമ്മയുടെ കയ്യും പിടിച്ചു നടന്നു.ചേട്ടന്‍മുമ്പെയും.



ഞാനും ചേട്ടനും പിന്നീട്  സ്കൂളില്‍ പോകുന്നത് അവിട്ടുറെ ചേട്ടന്‍ മാരുടെയും ചേച്ചി മാരുടെയും  കൂടെ ആയിരുന്നു.അവര്‍ക്ക് ഞങ്ങളെ കൊണ്ടുപോകുവാന്‍ മത്സരമായിരുന്നു.അതിനു വേണ്ടി അവര്‍ തല്ലു കൂടാരുന്ടെന്നു മമ്മ പറഞ്ഞു കേട്ടിടുണ്ട്.ആരാണോ ആദ്യം വരുന്നത് അവരുടെ കൂടെ മമ്മ ഞങ്ങളെ പറഞ്ഞയക്കാരുണ്ട്.ഞങ്ങള്‍ പോകുന്ന വഴിക്കരികില്‍  കുളം ഉള്ള ഓര്മ എന്റെ മനസ്സില്‍ ഉണ്ട്.അതില്‍ താമരപൂക്കളും ആമ്പലും എല്ലാം വിരിഞ്ഞു നില്‍ക്കുന്നത് ഞാന്‍ കൊതിയൊടെ നോക്കി നില്‍ക്കാറുണ്ട്.ഇടക്ക്  അവിടെ തുണിയെല്ലാം കഴുകാനായി മമ്മ ഞങ്ങളെയും കൊണ്ട് അവിടെ വരാറുണ്ട്.ഞങ്ങളെ കുളത്തിലേക്ക്‌ ഇറങ്ങാതെ കരക്ക്‌ തന്നെ മമ്മ നിര്‍ത്തുമായിരുന്നു.എനിക്ക് ഇറങ്ങാന്‍ നല്ല ആഗ്രഹം തോന്നാറുണ്ട് മനസ്സില്‍.പക്ഷെ ഞങ്ങളെ മമ്മ പേടിപിച്ച് നിര്‍ത്തുമായിരുന്നു.


എനിക്ക് എപ്പോഴും നല്ല ഓര്‍മയുണ്ട് മമ്മ എന്നെയും ചേട്ടനെയും എഴുതാന്‍ പരിശീലി പിച്ചത്.ചേട്ടന്‍ വെകത്തില്‍ എല്ലാം എഴുതി തുടങ്ങി.പക്ഷെ എനിക്ക് മ എന്നാ വാക് ഒരു കീറാമുട്ടി ആയിരുന്നു.മമ്മ വടിയെടുത്തു കുറെ തല്ലീ..എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാര ധാരയായി ഒഴുകിത്തുടങ്ങി.അച്ഛന്‍ വന്നു കയറി അപ്പൊ.ആ സമയത്ത് മമ്മയുടെ ശ്രദ്ധ മാറിയപ്പോള്‍ ഞാന്‍ മമ്മ എഴുതി കാണിച്ചതു ഞാന്‍ എഴുതിയതാണെന്ന് പറഞ്ഞു മമ്മയെ കാണിച്ചു കൊടുത്തു.അങ്ങനെ ആ ദിവസം ഞാന്‍ രക്ഷപെട്ടു.


എന്റെ ഓര്‍മയില്‍ പിന്നെ വരുന്നത് അടുത്ത വീട്ടിലെ ചേച്ചിക്ക് അപസ്മാരം വന്നത് ഞാന്‍ കണ്ടിട്ടുണ്ട്.ആളുകളെല്ലാം കൂടി നില്പുണ്ട്.കയ്യില്‍ താക്കോല്‍ കൂട്ടം തിരുകി.അപ്പൊ അവര്‍ക്ക് മൂക്കില്‍ പുകയില കൊണ്ട് വന്നു മണപിച്ചത് ഞാന്‍ കണ്ടു.എന്താനെന്നുണ്ടായത് എന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. 


                                                           മിന്നാമിനുങ്ങുകള്‍ രാത്രിയില്‍ എന്റെ മുറിയിലേക്ക് വന്നത് ഓര്‍മയുണ്ട്.പഠിച്ചുകൊണ്ടിരിക്കുന്ന ഞങ്ങള്ക് ഒരു ഇടവേള യാവും അപ്പോള്‍.അവയെല്ലാം അടുത്തുള്ള  കുറ്റിക്കാട്ടില്‍ കൂട്ടത്തോടെ കാണാം.പിന്നീടു അവ വഴി പിരിഞ്ഞു പോകുന്നത് കാണാം.നല്ല കൌതുകം തോന്നാറുണ്ട്.നല്ല തണുപ്പ്ള്ള രാത്രിയായിരുന്നു.അവക്കെന്തായിരുന്നു എന്നോട് പറയാന്‍ ഉണ്ടായിരുന്നത്.പുതുമഴക്ക് മുളച്ചു പൊന്തുന്ന ഈയാം പാററ കളും കൌതുകമായിരുന്നു.അവയെ പിടിക്കുവാന്‍ ഞാനും കൂട്ടുകാരും പുറകെ ഓടുമായിരുന്നു.ഒരുപറ്റം ഉണ്ടാവും.ഞങ്ങള്‍ ഓടി ഓടി തളരും.എങ്കിലും നല്ല രസമായിരുന്നു.ആ ദിനങ്ങള്‍.രാത്രിയില്‍ അവ വീണ്ടും ഞങ്ങളുമായി കൂട്ട് കൂടാന്‍ എത്തുമ്പോള്‍ ഞങ്ങള്‍ വെളിച്ചമെല്ലാം ഒഴിവാക്കി അവയുടെ ശല്ല്യം  ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്..കാലത്ത് നോക്കുമ്പോള്‍ അവയെല്ലാം ചത്ത്‌ കൂട്ടമായി കിടക്കുന്നത് കാണാം..എനിക്ക് സങ്കടം തോന്നാറുണ്ട്....